Connect with us

Daily

ടിസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം

Published

on

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. ഗുജറാത്ത് ഹൈക്കോടതിയുടെ ഉടന്‍ കീഴടങ്ങണമെന്ന വിധി സുപ്രിം കോടതി മരവിപ്പിച്ചു.
പ്രത്യേക സിറ്റിംഗ് നടത്തിയാണ് സുപ്രിം കോടതി ടീസ്റ്റയുടെ വാദം കേട്ടത്. നേരത്തെ രണ്ട് ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ച് വാദം കേട്ടിരുന്നെങ്കിലും ഭിന്ന വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിലേക്ക് വിടുകയായിരുന്നു.
സുപ്രിം കോടതി ജഡ്ജിമാരായ ജസ്റ്റിസ് അഭയ് എസ് ഓകെയും ജസ്റ്റിസ് പി കെ മിശ്രയുമാണ് ടീസ്റ്റയുടെ കേസില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. ഇടക്കാല സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതുകൊണ്ട് വിഷയം വിശാല ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിക്കുന്നു എന്നുമാണ് ജഡ്ജിമാര്‍ പറഞ്ഞത്.

Home
Videos
Shop
error: Content is protected !!