Connect with us

Daily

ടീസ്ത സെതല്‍വാദിന്റെ ഇടക്കാല ജാമ്യം സുപ്രിം കോടതി നീട്ടി

Published

on

ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ഇടക്കാല ജാമ്യം സുപ്രിം കോടതി നീട്ടി. 2002ലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട തെളിവുകള്‍ കെട്ടിച്ചമച്ചെന്ന കേസില്‍ കീഴില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട ഗുജറാത്ത് ഹൈക്കോടതി ഉത്തരവിന് എതിരായാണ് ടീസ്ത സെതല്‍വാദ് സുപ്രിം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ബി. ആര്‍, ഗവായ്, ജസ്റ്റിസ് എ. എസ് ബൊപ്പണ്ണ, ജസ്റ്റിസ് ദിപന്‍കര്‍ ദത്ത എന്നിവരടങ്ങിയ വിശാലബെഞ്ചാണ് കേസ് പരിഗണിച്ചത്. ജുലൈ 19ന് കേസ് വീണ്ടും പരിഗണിക്കും. ടീസ്തയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ടീസ്ത സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.

ടീസ്തയെ അറസ്റ്റ് ചെയ്യുന്നത് സുപ്രിം കോടതി ജൂലായ് ഒന്നാം തിയ്യതി സ്‌റ്റേ ചെയ്തിരുന്നു. ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവും സുപ്രിം കോടതി ഉന്നയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ ഹരജിക്കാരിക്ക് സമയം നല്‍കേണ്ടതായിരുന്നുവെന്നും സുപ്രിം കോടതി പറഞ്ഞിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കേണ്ടതുണ്ടായിരുന്നുവെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

Home
Videos
Shop
error: Content is protected !!